Sun. Nov 17th, 2024

റെക്കോര്‍ഡ് വില വര്‍ധനവിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. പവന് 400 രൂപ കുറഞ്ഞ് 43,840 രൂപയിലത്തി. ഗ്രാമിന് 50 രൂപ കുറഞ്ഞു. ശനിയാഴ്ച ഒരു പവന് 1,200 രൂപ കൂടി 44,240 രൂപയിലെത്തിയിരുന്നു. ഒരു ദിവസത്തിനിടെയുള്ള ഏറ്റവും വലിയ നിരക്കായിരുന്നു ശനിയാഴ്ച രേഖപ്പെടുത്തിയത്. ഈ മാസത്തെ കുറഞ്ഞ വില രേഖപ്പെടുത്തിയത് മാര്‍ച്ച് ഒമ്പതിനനായിരുന്നു. യുഎസിലെ സാമ്പത്തിക പ്രതിസന്ധി, സ്വിസ് ബാങ്കിന്റെ തകര്‍ച്ച തുടങ്ങിയവയാണ് സ്വര്‍ണത്തിന്റെ വില കൂടാനിടയാക്കിയത്. സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തെ കാണുന്നതിനാലാണ് പ്രതിസന്ധി സമയങ്ങളില്‍ സ്വര്‍ണവിലയില്‍ വര്‍ധനവ് ഉണ്ടാകുന്നത്. വിലയില്‍ ചാഞ്ചാട്ടമുണ്ടാകുമെങ്കിലും സമീപകാലയളവില്‍ വിലയില്‍ മുന്നേറ്റമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം