Mon. Dec 23rd, 2024

ചാറ്റ് ജിപിടിയുടെ നാലാം വേര്‍ഷന്‍ കമ്പനി പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കാന്‍ ആലോചിക്കുന്നുവെന്ന് എയര്‍ ഇന്ത്യ. എയര്‍ലൈനിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്ന് എയര്‍ ഇന്ത്യ സിഇഒ ക്യാംപ് ബെല്‍ വില്‍സണ്‍ വ്യക്തമാക്കി. അടുത്തിടെയാണ് ചാറ്റ് ജിപിറ്റി പ്ലസ് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ചാറ്റ് ജിപിടി പ്ലസ് സബ്സ്‌ക്രിപ്ഷന്‍ എടുക്കുന്നവര്‍ക്ക് കമ്പനി അടുത്തിടെ അവതരിപ്പിച്ച എഐ ഭാഷാമോഡലായ ജിപിടി -4 അടിസ്ഥാനമാക്കിയുള്ള സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താനാവും. നേരത്തെയുണ്ടായിരുന്ന 3.5 വേര്‍ഷനെ അപേക്ഷിച്ച് ജിപിറ്റി 4ന് കൃത്യതയുണ്ടാകുമെന്നും മികച്ച സുരക്ഷാ സംവിധാനങ്ങളാണ് 4.0ല്‍ ഉള്‍പ്പെടുത്തിയരിക്കുന്നത്. ഓപ്പണ്‍ എഐയുടെ ലാര്‍ജ് ലാംഗ്വേജ് മോഡലായ ജിപിറ്റി 4 വരുന്നതോടെ എഐ ചാറ്റ്‌ബോട്ട് രംഗത്ത് മത്സരം കടുത്തേക്കും. ജര്‍മ്മനിയില്‍ നടക്കുന്ന എഐ ഇന്‍ ഫോക്കസ് ഡിജിറ്റല്‍ കിക്കോഫ് എന്ന പരിപാടിയിലാകും ചാറ്റ് ജിപിറ്റിയുടെ പുതിയ വേര്‍ഷന്‍ അവതരിപ്പിക്കുക. നിലവിലുള്ള ചാറ്റ് ജിപിറ്റി 3.5 വേര്‍ഷനേക്കാള്‍ മികച്ചതാകും ഇതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം