Fri. Jan 24th, 2025

പാലക്കാട്: അട്ടപ്പാടിയില്‍ മധുവധക്കേസില്‍ അന്തിമ വിധി മാര്‍ച്ച് 30-ന്. മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ കോടതിയാണ് കേസില്‍ വിധി പറയുക. ഇന്ന് കേസ് പരിഗണിച്ച മണ്ണാര്‍ക്കാട് എസ്.സി -എസ്.ടി കോടതി ജഡ്ജി വിധി എഴുതി പൂര്‍ത്തിയായിട്ടില്ലെന്നും 30 ന് പരിഗണിക്കുമെന്നും അറിയിച്ചു. കേസില്‍ 16 പ്രതികളാണ് ഉള്ളത്. 2018 ഫെബ്രുവരി 22നാണ് മാനസിക വെല്ലുവിളി നേരിടുന്ന മധു എന്ന ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊന്നത്. കേസിന്റെ വിചാരണ വേളയില്‍ 24 സാക്ഷികളാണ് കൂറുമാറിയത്. വിചാരണക്കിടെ പ്രതികളുടെ അഭിഭാഷകന്‍ ജഡ്ജിയെ ഭീഷണിപ്പെടുത്തകയും ചെയ്തിരുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം