Sat. Nov 23rd, 2024

ബലാത്സംഗക്കേസ് പ്രതിയും സ്വയം പ്രഖ്യാപിത ആള്‍ ദൈവവുമായ നിത്യാനന്ദയുടെ ‘യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസ’ എന്ന സാങ്കല്‍പ്പിക രാഷ്ട്രവുമായി അമേരിക്കന്‍ നഗരങ്ങള്‍ക്ക് സാംസ്‌കാരിക പങ്കാളിത്തമുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. സാംസ്‌കാരിക സഹകരണം രേഖപ്പെടുത്തിക്കൊണ്ടുള്ള കരാറില്‍ 30 ലധികം നഗരങ്ങള്‍ ഒപ്പുവെച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. നെവാര്‍ക്, റിച്ച്മണ്ട്, വിര്‍ജീനിയ, ഡേടണ്‍, ഒഹിയോ, ബ്യൂണ പാര്‍ക്ക്, ഫ്‌ലോറിഡ തുടങ്ങിയ നഗരങ്ങളും കൈലാസവുമായി ഒപ്പുവെച്ച നഗരങ്ങളില്‍ ഉള്‍പ്പെടുന്നു.
മിക്ക നഗരങ്ങളും കരാറിലേര്‍പ്പെട്ടതായി സ്ഥിരീകരിക്കുകയും ചെയ്തു. ന്യൂ ജെഴ്‌സിയിലെ നെവാര്‍ക് നഗരവും യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസയും ജനുവരി 12 ന് ‘സിസ്റ്റര്‍ സിറ്റി’ കരാര്‍ ഒപ്പുവെച്ചു. എന്നാല്‍ കൈലാസയെപ്പറ്റിയുടെ സത്യങ്ങള്‍ മനസിലാക്കിയതോടെ നെവാര്‍ക് നഗരം കരാര്‍ റദ്ദാക്കിയതായാണ് വിവരം. മേയര്‍മാരും സിറ്റി കൗണ്‍സിലുകളും ഫെഡറല്‍ സര്‍ക്കാരുകളുടെ ഭാഗമായവരും വ്യാജ രാഷ്ട്രത്തിന്റെ പിടിയില്‍ വീണതായാണ് റിപ്പോര്‍ട്ട്. കാലിഫോര്‍ണിയയിലുള്ള ഹൗസ് അപ്രോപ്രിയേഷന്‍ കമ്മിറ്റിയിലെ വനിത അംഗമായ നോര്‍മ ടോറസ് ഉള്‍പ്പെടെ കോണ്‍ഗ്രസിലെ രണ്ട് അംഗങ്ങള്‍ നിത്യാനന്ദയുടെ കൈലാസത്തിന് പ്രത്യേക അംഗീകാരം നല്‍കിയതായാണ് വിവരം.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം