Thu. Jan 23rd, 2025

ഡൽഹിയിലെ സിരസ്പൂർ വ്യവസായ മേഖലയിൽ കിടക്കനിർമാണ ഫാക്ടറിയിൽ തീപ്പിടിത്തം. തീപ്പിടിത്തത്തിൽ കെട്ടിടം പൂർണ്ണമായും തകർന്നുവെന്നാണ് റിപ്പോർട്ട്. 20 യൂണിറ്റ് അഗ്നിശമനസേനയെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തിൽ ആർക്കും പരിക്കുകളുള്ളതായി റിപ്പോർട്ട് ചെയ്തിട്ടില്ല. അപകട കാരണം വ്യക്തമല്ല. ഡൽഹിയിലെ വസിർപൂരിലെ പ്ലാസ്റ്റിക്ക് ഫാക്ടറിക്ക് വ്യാഴാഴ്ച രാത്രി തീപ്പിടിത്തമുണ്ടായിരുന്നു. 15 അ​ഗ്നിരക്ഷാ യൂണിറ്റുകളെത്തിയാണ് സ്ഥലത്തെ തീ നിയന്ത്രണ വിധേയമാക്കിയത്. രാത്രി 10.30 ഓടെയായിരുന്നു അപകടം. അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.