Tue. May 7th, 2024

കോവിഡ് കേസുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ കേരളമുൾപ്പെടെ ആറു സംസ്ഥാനങ്ങളിൽ വൈറൽ അണുബാധയുടെ പെട്ടെന്നുള്ള വർദ്ധനവ് നിയന്ത്രിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ആവശ്യപ്പെട്ട്​ കത്തയച്ച് കേന്ദ്രം. മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്‌നാട്, കേരളം, കർണാടക എന്നീ സംസ്ഥാനങ്ങൾക്ക് പരിശോധന, ചികിത്സ, ട്രാക്കിംഗ്, വാക്സിനേഷൻ എന്നിവയിൽ ഊന്നൽ നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറിയാണ് കത്തയച്ചത്. ചില സംസ്ഥാനങ്ങളിൽ അണുബാധയുടെ വ്യാപനം വർധിക്കുന്നുവെന്നും അണുബാധ തടയുന്നതിനും നിയന്ത്രിക്കുന്നതിനും അപകടസാധ്യത വിലയിരുത്തൽ അടിസ്ഥാനമാക്കിയുള്ള സമീപനം പിന്തുടരേണ്ടതുണ്ടെന്നും കത്തിൽ പറയുന്നു. രാജ്യത്ത്​ സജീവമായ കേസുകളുടെ എണ്ണം 4,623 ആയി. സംസ്ഥാനങ്ങൾ കർശനമായ നിരീക്ഷണം പാലിക്കേണ്ടതും അണുബാധയുടെ ഉയർന്നുവരുന്ന വ്യാപനം നിയന്ത്രിക്കുന്നതിന് ആശങ്കയുള്ള ഏതെങ്കിലും മേഖലകളിൽ ആവശ്യമെങ്കിൽ മുൻകൂർ നടപടിയെടുക്കേണ്ടതും അത്യാവശ്യമാണെന്നും കത്തിൽ സൂചിപ്പിക്കുന്നു.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.