Mon. Dec 23rd, 2024

ഭാരത് ജോഡോ യാത്രക്കിടെ നടത്തിയ പരാമർശത്തിൽ  രാഹുൽ ഗാന്ധിക്കെതിരെ നോട്ടീസ് അയച്ച് ഡൽഹി പൊലീസ്. ‘സ്ത്രീകൾ ഇപ്പോഴും ലൈംഗികാതിക്രമത്തിന് ഇരയാകുന്നു എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. ലൈംഗിക അതിക്രമത്തെ തുടർന്ന് രാഹുൽ ഗാന്ധിയെ സമീപിച്ച സ്ത്രീകളുടെ വിശദാംശങ്ങൾ നൽകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഇരകളുടെ വിശദാംശങ്ങൾ ലഭ്യമായാൽ അവർക്ക് നിയമ സുരക്ഷാ ഒരുക്കാനാകും എന്നാണ് പൊലീസിന്റെ വാദം. അതേസമയം ഡൽഹി പൊലീസിന്റെ നടപടിയിൽ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. നരേന്ദ്ര മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങളെ മറച്ചു വയ്ക്കാനുള്ള സർക്കാരിന്റെ ശ്രമമാണിതെന്നും, ഭാരത് ജോഡോ യാത്ര പൂർത്തിയാക്കി 45 ദിവസങ്ങൾക്ക് ശേഷമാണ് പൊലീസ് നോട്ടീസെന്നും കോൺഗ്രസ് ഔദ്യോഗിക പേജിലൂടെ ട്വീറ്റ് ചെയ്തു.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.