Thu. Apr 24th, 2025

ന്യൂസിലാൻഡിൽ ഭൂകമ്പം. ന്യൂസിലൻഡിലെ കെർമാഡെക് ദ്വീപിൽ റിക്റ്റർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടതായി റിപ്പോർട്ട്. ഇന്ന് പുലർച്ചെയാണ് ഭൂകമ്പം. 10 കിലോ മീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു എസ് ജിയോളജിക്കൽ സർവേ റിപ്പോർട്ടിൽ പറയുന്നു. ഭൂചലനത്തിന് പിന്നാലെ ദ്വീപിന് 300 കിലോ മീറ്റർ ചുറ്റളവിൽ സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇതുവരെ നാശനഷ്ടങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.