Tue. May 7th, 2024

ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി ഉത്തരകൊറിയ. ഇന്ന് പുലർച്ചെയാണ് മിസൈൽ പരീക്ഷണമെന്ന് ദക്ഷിണകൊറിയയുടേയും ജപ്പാ​ന്റേയും അധികൃതർ അറിയിച്ചു. 12 വർഷത്തിനിടെ ഇരു രാജ്യങ്ങളുടെയും തലവന്മാർ കൂടിക്കാഴ്ച നടത്തുന്നതിന് മുൻപാണ് മിസൈൽ ആക്രമണം. നിരോധിത മിസൈൽ എന്ന് കരുതപ്പെടുന്ന പോങ്‌യാങ് കിഴക്കൻ തീരത്ത് വിക്ഷേപിച്ചതായി ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു. മിസൈൽ പരീക്ഷണമുണ്ടായ വിവരം ജപ്പാൻ പ്രതിരോധ മന്ത്രാലയവും സ്ഥിരീകരിച്ചു. 1000 കിലോ മീറ്റർ ദൂരം മിസൈൽ സഞ്ചരിച്ചുവെന്നാണ് നിഗമനം. ഫെബ്രുവരി 18 നാണു അവസാനമായി  ഉത്തരകൊറിയ മിസൈൽ ആക്രമണം നടത്തുന്നത്. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.