Fri. Apr 4th, 2025 11:25:20 AM

കൊച്ചി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു കേരളത്തിലെത്തി. കൊച്ചിയില്‍ വിമാനത്താവളത്തിലാണ് രാഷ്ട്രപതി വിമാനമിറങ്ങിയത്. ആദ്യമായാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു കേരളത്തിലെത്തുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ചേര്‍ന്ന് രാഷ്ട്രപതിയെ സ്വീകരിച്ചു. ഐഎന്‍എസ് വിക്രന്ത് സന്ദര്‍ശനത്തിന് ശേഷം നാവിക സേനയുടെ ഐഎന്‍എസ് ദ്രോണാചാര്യ യിലെ പരിപാടിയിലും രാഷ്ട്രപതി പങ്കെടുക്കും

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം