Mon. Dec 23rd, 2024

ഡല്‍ഹി: ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കാന്‍ മൂന്ന് മാസത്തേക്ക് ഫീസ് നല്‍കേണ്ടെന്ന് ഇലക്ട്രോണിക്‌സ് ഐടിമന്ത്രാലയം. ഓണ്‍ലൈനായി ആധാര്‍ അപ്ഡേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അടുത്ത മൂന്ന് മാസത്തേക്ക് ഫീസൊന്നും ഒന്നും നല്‍കാതെ അത് ചെയ്യാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഈ പരിമിതകാല ഓഫര്‍ ലഭിക്കാന്‍, myAadhaar പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുകയും നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും വേണം. സര്‍ക്കാര്‍ അനുവദിക്കുന്ന സൗജന്യ സേവനം 2023 മാര്‍ച്ച് 15 മുതല്‍ ജൂണ്‍ 14 വരെ ലഭ്യമാകും. അതേസമയം ഓണ്‍ലൈന്‍ അല്ലാതെ നേരിട്ട് അക്ഷയ കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ക്ക് നേരത്തെ നിര്‍ബന്ധമാക്കിയിരുന്നതുപോലെ 50 രൂപ ഫീസ് നല്‍കേണ്ടിവരുമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു. ജനസംഖ്യാ വിശദാംശങ്ങള്‍ (പേര്, ജനനത്തീയതി, വിലാസം മുതലായവ) മാറ്റേണ്ട ആവശ്യമുണ്ടെങ്കില്‍, താമസക്കാര്‍ക്ക് സാധാരണ ഓണ്‍ലൈന്‍ അപ്ഡേറ്റ് സേവനം ഉപയോഗിക്കാം. അല്ലെങ്കില്‍ അടുത്തുള്ള ആധാര്‍ കേന്ദ്രം സന്ദര്‍ശിക്കാം.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം