Wed. Jan 22nd, 2025

 സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വേനൽ മഴ ലഭിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം എന്നീ ഇന്നലെ ജില്ലകളില്‍ മഴ പെയ്തു. ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരുകയാണെന്നാണ് വിവരം. കൊച്ചിയിലെ വിവിധയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയുണ്ടായി. ബ്രഹ്മപുരം തീപിടിത്തത്തിന് ശേഷം കൊച്ചിയിലുണ്ടായ ആദ്യ മഴയായതിനാൽ ജനങ്ങൾ ആശങ്കയിലാണ്.  കൊച്ചിയിൽ പെയ്ത വേനൽ മഴയിൽ ആസിഡ് സാന്നിധ്യമുണ്ടെന്ന് വിദഗ്ധർ അറിയിച്ചു. ആദ്യം പെയ്ത മഴത്തുള്ളികളിൽ സൾഫ്യൂരിക് ആസിഡിന്റെ നേരിയ സാന്നിധ്യമുണ്ടെന്നാണ് റിപ്പോർട്ട്. കൊച്ചിയിൽ പാലാരിവട്ടം, കളമശ്ശേരി, കാക്കനാട് തുടങ്ങിയ സ്ഥലങ്ങളിലാണ് മഴ പെയ്തത്. കൊച്ചിയിൽ ആദ്യ മഴ സൂക്ഷിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് മുന്നറിയിപ്പ് നൽകിയിരുന്നു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.