Sat. May 4th, 2024

ഇന്ത്യയെ തങ്ങളുടെ പ്രധാന ഉല്‍പ്പാദന കേന്ദ്രങ്ങളിലൊന്നാക്കാനുള്ള നീക്കവുമായി അമേരിക്കന്‍ ടെക് ഭിമനായ ആപ്പിള്‍. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി ഫാക്ടറികള്‍ സ്ഥാപിച്ച് ഐഫോണ്‍ ഉള്‍പ്പെടുന്ന ഉത്പന്നങ്ങള്‍ ഇവിടെ തന്നെ നിര്‍മിക്കാന്‍ കമ്പനി പദ്ധതിയിടുന്നതായി സൂചന. ഇതിന്റെ ഭാഗമായി കമ്പനി കര്‍ണാടകയില്‍ 300 ഏക്കറില്‍ ഫാക്ടറി നിര്‍മിക്കാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ 19 മാസത്തിനിടെ ആപ്പിള്‍ രാജ്യത്ത് ഒരു ലക്ഷം പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കിയിട്ടുണ്ട്. അതോടെ ഇലക്ട്രോണിക്‌സ് മേഖലയില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച കമ്പനിയായി ആപ്പിള്‍ മാറിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയില്‍ ആപ്പിളിന്റെ വര്‍ധിച്ചു വരുന്ന നിക്ഷേപം വരാനിരിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 120,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലേക്ക് നയിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചനകള്‍. ഉല്‍പ്പാദനരംഗത്ത് നേരിട്ടുള്ള 40,000 അവസരങ്ങളും 80,000 അല്ലാത്ത അവസരങ്ങളും കമ്പനി ഇന്ത്യയില്‍ സൃഷ്ടിക്കുമെന്ന് ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം