Tue. Nov 5th, 2024

തിരുവനന്തപുരം: വിജേഷ് പിള്ളയുടെ പരാതിയില്‍ തനിക്കെതിരെയുള്ള ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തെ സ്വാഗതം ചെയ്ത് സ്വപ്‌ന സുരേഷ്. മാനഷ്ടത്തിന് തനിക്കെതിരെ കേസെടുക്കാനാവില്ലെന്നും പക്ഷെ തനിക്കെതിരെ കേസ് എടുക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കിയിരിക്കുന്നുവെന്നും സ്വപ്‌ന പറഞ്ഞു. വിജേഷ് പിള്ളയ്ക്ക് മുഖ്യമന്ത്രിയിലോ ഡിജിപിയിലോ സ്വാധീനം ഉണ്ടാകാമെന്നും സ്വപ്ന പറഞ്ഞു. കെടി ജലീലിന്റെ പരാതിയില്‍ തനിക്കെതിരെ എടുത്ത ക്രൈം ബ്രാഞ്ച് കേസ് എന്തായി എന്നും സ്വപ്ന പരിഹസിച്ചു.

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുവേണ്ടി വിജേഷ് പിള്ള തന്നെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു സ്വപ്‌നയുടെ ആരോപണം. 30 കോടി രൂപ നല്‍കാമെന്നും ക്ലൌഡിലടക്കമുള്ള രേഖകള്‍ നശിപ്പിച്ചതിന് ശേഷം നാടുവിടണമെന്നും ഇടനിലക്കാരനായി എത്തിയ വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം സ്വപ്നയുടെ പരാതിയില്‍ കര്‍ണാടക കെ ആര്‍ പുര പൊലീസ് വിജേഷിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം