Thu. Jan 23rd, 2025

ഉത്തർപ്രദേശിലെ ഇറ്റയിൽ വ്യാജഡോക്ടർ നടത്തിയ ശസ്ത്രക്രിയയെ തുടർന്ന് രണ്ടര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. സംഭവത്തിൽ  ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കെതിരെ ഉത്തർപ്രദേശ് പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് കേസെടുത്തു. ശസ്ത്രക്രിയയെ തുടർന്ന് അമിത രക്തസ്രാവം സംഭവിച്ചാണ് കുഞ്ഞ് മരിച്ചതെന്നാണ് റിപ്പോർട്ട്. സംഭവത്തിന് ശേഷം കുട്ടിയുടെ മരണവിവരം വീട്ടുകാരെ അറിയിക്കാതെ ഒളിവിൽ പോയ വ്യാജഡോക്ടർ തിലക് സിംഗിനായി അന്വേഷണം ആരംഭിച്ചു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.