Fri. May 3rd, 2024

കരിങ്കടലില്‍ പതിച്ച യുഎസിന്റെ എം ക്യു 9 ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുമെന്ന് റഷ്യ. റഷ്യന്‍ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി നിക്കോളായ് പത്രുഷേവാണ് ഇക്കാര്യം അറിയിച്ചത്. ഡ്രോണ്‍ കണ്ടെത്താനാകുമോ എന്നതിനെകുറിച്ച് അറിയില്ലെന്നും എന്നാലും അതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞൈന്നും അദ്ദേഹം വ്യക്തമാക്കി. കരിങ്കടലിലെ ഡ്രോണിന്റെ സാന്നിധ്യം അമേരിക്ക യുദ്ധത്തില്‍ പങ്കാളികളാണെന്ന സ്ഥിരീകരണമാണ് നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഡ്രോണ്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി അമേരിക്കയും വ്യക്തമാക്കി. േ്രഡാണ്‍ വീണ്ടെടുക്കുന്നത് വെല്ലുവിളിയാകുമെന്ന് ഉന്നത സൈനിക ജനറല്‍ മാര്‍ക്ക് മില്ലി പറഞ്ഞു.4,000 അടി മുതല്‍ 5,000 അടി വരെ ആഴത്തിലാണ് ഡ്രോണ്‍ തകര്‍ന്ന് വീണത്. കരിങ്കടലിന് മുകളില്‍ വെച്ച് റഷ്യയുടെ എസ് യു-27 ജെറ്റ് യുദ്ധവിമാനം അമേരിക്കയുടെ എംക്യു-9 റീപ്പര്‍ ഡ്രോണുമായാണ് കൂട്ടിയിടിച്ചത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം