Fri. Nov 22nd, 2024

തിരുവനന്തപുരം: 78 ലക്ഷം രൂപയുടെ കുടിശ്ശിക അടയ്ക്കാന്‍ കെഎസ്ആര്‍ടിസിക്ക് നോട്ടീസ് അയച്ച് സെന്‍ട്രല്‍ ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം. സെസ് ആന്റ് റിസര്‍വേഷന്‍ ചാര്‍ജ് ഇനത്തില്‍ പിരിച്ചെടുത്ത തുകയ്ക്ക് ആനുപാതികമായ, ജി എസ് ടി വിഹിതമായ 78 ലക്ഷം രൂപ എത്രയും പെട്ടെന്ന് അടയ്ക്കണമെന്നാണ് നിര്‍ദേശം. കെഎസ്ആര്‍ടിസിയുടെ എയര്‍ കണ്ടിഷന്‍ ചെയ്ത ബസുകളിലെ സെസ്, റിസര്‍വേഷന്‍ ചാര്‍ജ്, കൂപ്പണ്‍ എന്നിവയ്ക്ക് ഈടാക്കുന്ന തുക ജിഎസ്ടിയുടെ പരിധിയില്‍ വരുന്നതാണ്. എന്നാല്‍ ഇതിനുള്ള ജിഎസ്ടി കെഎസ്ആര്‍ടിസി ഇതുവരെ അടച്ചിട്ടില്ല. ്തുക അടയ്ക്കാത്തത് നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡെപ്യൂട്ടി ഡയറക്ടര്‍ ശ്യാംനാഥ് എസ് നോട്ടീസ് നല്‍കിയിരിക്കുന്നത്. 30 ദിവസത്തിനുള്ളില്‍ പണം അടയ്ക്കാനാണ് നിര്‍ദേശം. നിശ്ചിത സമയത്തിനുള്ളില്‍ തുക അടച്ചില്ലെങ്കില്‍ അതിന് പലിശ നല്‍കേണ്ടി വരുമെന്നും നോട്ടീസില്‍ പറയുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം