Mon. Sep 1st, 2025

രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കൊച്ചിയിലെത്തും. ഉച്ചയ്ക്ക് 1.40ന് പ്രത്യേക വിമാനത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. തുടർന്ന് വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് സന്ദർശിക്കുന്ന രാഷ്ട്രപതി, നാവികസേനയുടെ ഭാഗമായ ഐഎൻഎസ് ദ്രോണാചാര്യയ്ക്ക് രാഷ്ട്രപതിയുടെ ഉയർന്ന ബഹുമതിയായ നിഷാൻ സമ്മാനിക്കും. ഇന്ന് വൈകിട്ട് 4.20 നായിരിക്കും ചടങ്ങ് നടക്കുക. രാഷ്ട്രപതിയുടെ  സന്ദർശനത്തിന്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് ഒന്ന് മുതൽ വൈകിട്ട് ആറ് വരെ കൊച്ചിയിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.