മൂന്നാം ലോകമഹായുദ്ധം തടയാൻ കഴിയുന്ന ഏക സ്ഥാനാർത്ഥി താനാണെന്ന് മുൻ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അയോവയിൽ നടന്ന പ്രചാരണ പരിപാടിയിൽ സംസാരിക്കവെയാണ് ട്രംപിന്റെ പരാമർശം. മൂന്നാം ലോകമഹായുദ്ധം ഉണ്ടാകുമെന്ന് താൻ കരുതുന്നുവെന്നും ഇതിനേക്കാളും അപകടകരമായ ഒരു കാലം ഉണ്ടായിട്ടില്ലെന്നും ട്രംപ് പറഞ്ഞു. ജോ ബൈഡൻ റഷ്യയെ ചൈനയുടെ കൈകളിലേക്ക് നയിച്ചുവെന്നും ആണവ യുദ്ധത്തിലേക്കാണ് സർക്കാർ രാജ്യത്തെ നയിക്കുന്നതെന്നും സർക്കാർ കുറ്റപ്പെടുത്തി.
അവർ എന്താണ് ചെയ്യുന്നതെന്ന് അവർക്കറിയില്ലെന്നും ഇതൊരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക് എത്തുമെന്നും ട്രംപ് പറഞ്ഞതായി ന്യൂസ് വീക്ക് റിപ്പോർട്ട് ചെയ്തു. വ്ളാഡിമിർ പുടിനുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും 2024 താൻ അമേരിക്കൻ പ്രസിഡന്റ് ആയാൽ റഷ്യ-യുക്രൈൻ യുദ്ധം 24 മണിക്കൂറിനുള്ളിൽ പരിഹരിക്കുമെന്നും ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു.