Thu. May 2nd, 2024

കാലിഫോര്‍ണിയ: വീണ്ടും കൂട്ട പിരിച്ചുവിടലിനൊരുങ്ങി ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ. 10000 ജീവനക്കാരെയാണ് ഇത്തവണ കമ്പനി പിരിച്ചുവിടുന്നത്. നവംബറില്‍ മെറ്റ 11,000 പേരെ പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം റൗണ്ട് പിരിച്ചുവിടല്‍ നടപടിയുമായി കമ്പനി നീങ്ങുന്നത്. തങ്ങളുടെ ടീമിന്റെ വലിപ്പം ചുരുക്കാനായി പതിനായിരം ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങുകയാണെന്നും കമ്പനിയിലെ അയ്യായിരം ഒഴിവുകളില്‍ ഇനി നിയമനങ്ങള്‍ സ്വീകരിക്കുന്നില്ല എന്നും മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് ജീവനക്കാര്‍ക്കയച്ച സന്ദേശത്തില്‍ വ്യക്തമാക്കി. 2004 ല്‍ കമ്പനി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ പിരിച്ചുവിടല്‍ നടപടിയാണ് ഇപ്പോള്‍ നടക്കുന്നത്. സാമ്പത്തിക നഷ്ടം ചൂണ്ടിക്കാട്ടി ആഗോളതലത്തില്‍ വന്‍കിട ടെക് കമ്പനികള്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്ന നടപടികള്‍ തുടരുകയാണ്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം