Tue. Nov 5th, 2024

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രീക്- ഇ-ഇൻസാഫ് തലവനുമായ ഇമ്രാൻ ഖാന്റെ അറസ്റ്റ് തടയുന്നതുമായി ബന്ധപ്പെട്ട് ലാഹോറിൽ സംഘർഷം. പൊലീസും പിടിഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ മനുഷ്യ മതിലൊരുക്കി അനുയായികൾ ചെറുത്തുനിന്നു. ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനായി കഴിഞ്ഞ ദിവസം പോലീസ് സമാൻ പാർക്കിലെ ഖാന്റെ  വസതിയിൽ എത്തിയതോടെയാണ് സംഘർഷം ആരംഭിച്ചത്. പ്രധാനമന്ത്രിയായിരിക്കെ കിട്ടിയ ഉപഹാരങ്ങൾ ഒളിച്ചുവച്ചെന്ന കേസിലാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ ഇസ്ലാമാബാദ് പൊലീസ് എത്തിയത്. പ്രതിഷേധിച്ചവരെ പിരിച്ചുവിടാനായി പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. എന്നാൽ, കല്ലേറും പെട്രോൾ ബോംബുകളും കൊണ്ടാണ് പ്രതിഷേധക്കാർ പൊലീസിനെ നേരിട്ടത്. ഏറ്റുമുട്ടലിൽ ഇസ്ലാമാബാദ് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ  ഷഹ്‌സാദ് ബുഖാരിക്ക് ഉൾപ്പെടെ പരിക്കേറ്റതായാണ് റിപ്പോർട്ട്. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.