Mon. Dec 23rd, 2024

തിരുവനന്തപുരം: നിയമസഭയില്‍ അസാധാരണ പ്രതിഷേധവുമായി പ്രതിപക്ഷം. സ്പീക്കര്‍ എ എന്‍ ഷംസീര്‍ പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ കവരുന്നുവെന്നാരോപിച്ച് സ്പീക്കറുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ച യുഡിഎഫിന്റെ എംഎല്‍എമാരും വാച്ച് ആന്റ് വാര്‍ഡുമായി ഏറ്റുമുട്ടല്‍. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെകെ രമ, സനീഷ് കുമാര്‍ ജോസഫ് എന്നിവരടക്കം അഞ്ച് പ്രതിപക്ഷ എംഎല്‍എമാരെ വാച്ച് ആന്റ് വാര്‍ഡും ഭരണപക്ഷവും ആക്രമിച്ചതായി ആരോപണം ഉയര്‍ന്നുവന്നു. 5 വനിത വാച്ച് ആന്റ് വാര്‍ഡ് അംഗങ്ങള്‍ ചികിത്സ തേടി. പരിക്കേറ്റ സനീഷ് കുമാര്‍ എംഎല്‍എയും അഡീഷണല്‍ ചീഫ് മാര്‍ഷല്‍ മൊയ്ദീന്‍ ഹുസൈനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ത്രീകള്‍ക്ക് നേരെ അതിക്രമം വര്‍ധിക്കുന്നുവെന്ന വിഷയത്തില്‍ ഇമാ തോമസ് നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചിരുന്നു. രണസിരാ കേന്ദ്രത്തിന്റെ താഴെ സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നുവെന്നും ഇത് ചര്‍ച്ച ചെയ്തില്ലെങ്കില്‍ എന്തിനാണ് സഭയെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ചോദിച്ചു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം