Mon. Dec 23rd, 2024

വാഷിംഗ്ടണ്‍: സിലിക്കണ്‍ വാലി ബാങ്കിന്റെ തകര്‍ച്ചയ്ക്ക് ശേഷം അമേരിക്കന്‍ ബാങ്കിങ് സംവിധാനം കൂടുതല്‍ പ്രതിസന്ധിയിലാകുമെന്ന് റേറ്റിങ് ഏജന്‍സിയായ മൂഡീസ്. ആറ് യുഎസ് ബാങ്കുകളുടെ ക്രെഡിറ്റ് റേറ്റിങ് കുറഞ്ഞിരുന്നു. ഇനിയും കൂടുതല്‍ ബാങ്കുകള്‍ ഈ അവസ്ഥ നേരിടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. പണപ്പെരുപ്പത്തെ നേരിടാന്‍ പലിശ നിരക്ക് വര്‍ധിപ്പിക്കുന്നത് കാരണം ബാങ്കിങ് മേഖലയില്‍ സമ്മര്‍ദം തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലെ അവസ്ഥയിലും സേവിങ്‌സ് അക്കൗണ്ടുകള്‍ക്ക് നല്‍കുന്ന പലിശ നിരക്കുകള്‍ യുഎസ് ബാങ്കുകള്‍ വര്‍ധിപ്പിക്കുന്നുണ്ട്. പണം നിക്ഷേപിച്ചവര്‍ക്ക് ആശ്വാസം നല്‍കുന്ന തീരുമാനമാണ് ഇതെങ്കിലും ബാങ്കുകള്‍ക്ക് ഇത് തിരിച്ചടിയായി മാറുമെന്നാണ് മൂഡിസിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം