ഡല്‍ഹി: ഫെഡറല്‍ ബാങ്ക് തങ്ങളുടെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ഫെഡ് ബാങ്ക് ഫിനാഷ്യല്‍ സര്‍വീസസിന്റെ ഓഹരികള്‍ വിറ്റഴിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബാങ്കിന്റെ ഉപസ്ഥമാനമായ കമ്പനിക്ക് 2000 കോടി രൂപ സമാഹരിക്കുന്നതിന്റെ ഭാഗമായാണ് ഓഹരികള്‍ വില്‍ക്കുന്നതെന്നാണ് പറയുന്നത്. ഓഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതരുമായി ഫെഡ് ബാങ്ക് ഫിനാഷ്യല്‍ സര്‍വീസസ് ചര്‍ച്ചയിലാണ്. ഫെഡറല്‍ ബാങ്കിന്റെയും, സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ട്രൂ നോര്‍ത്തിന്റെയും കൈവശമുള്ള നിലവിലുള്ള ഓഹരികളും പുതിയ ഓഹരികളും വിറ്റഴിച്ച് തുക സമാഹരിക്കാനാണ് ലക്ഷ്യം. ട്രൂ നോര്‍ത്തിന് ഫെഡ് ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഏകദേശം നാലിലൊന്ന് ഓഹരികളുണ്ടെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു. മുംബൈ ആസ്ഥാനമായുള്ള ഇതര വായ്പ ദാതാക്കളാണ് ഫെഡ് ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസ്. 2024 ല്‍ കമ്പനി ഐപിഒ നടപ്പിലാക്കാനാണ് പദ്ധതി. 2010 ലാണ് കമ്പനിക്ക് ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനത്തിനുള്ള ലൈസെന്‍സ് ലഭിക്കുന്നത്. രാജ്യത്തുടനീളം 463 ശാഖകളാണുള്ളത്.