Sun. Nov 24th, 2024

കോഴിക്കോട്: യുവ കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടന്നായിരുന്നു മരണം. കാസര്‍കോട് പെരിയ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മലയാളം അധ്യാപകനാണ്. 2005ല്‍ നടന്ന സാഹിത്യ അക്കാദമിയുടെ ദേശീയ കവി സമ്മേളനത്തില്‍ മലയാളത്തെ പ്രതിനിധാനം ചെയ്തു പങ്കെടുത്തു. തൊട്ടുമുമ്പ് മഞ്ഞയിലയോട്, അഴിച്ചുകെട്ട്, ജൂണ്‍, ഉച്ചമഴയില്‍, വെള്ളിമൂങ്ങ, പുലിയുടെ ഭാഗത്താണ് ഞാനിപ്പോഴുള്ളത്, ഉള്ളനക്കങ്ങള്‍,വാക്കിന്റെ വഴിയും വെളിച്ചവും , കവിത മറ്റൊരു ഭാഷയാണ് എന്നിവയാണ് കൃതികള്‍.മഹാകവി പി. സ്മാരക യുവകവി പ്രതിഭാപുരസ്‌കാരം, മൂടാടി ദാമോദരന്‍ സ്മാരക കവിതാപുരസ്‌കാരം, പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ പുരസ്‌കാരം തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം