Mon. Dec 23rd, 2024

സിലിക്കൺ വാലി ബാങ്ക് തകർച്ച സംബന്ധിച്ച വാർത്താ സമ്മേളനത്തിനിടെ ഇറങ്ങിപ്പോയി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. സിലിക്കൺ വാലി ബാങ്ക് തകർച്ചയുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകർ ചോദ്യമുന്നയിച്ചപ്പോഴായിരുന്നു  ബൈഡന്റെ ഇറങ്ങിപ്പോക്ക്. നമ്മുടെ ചരിത്രപരമായ സാമ്പത്തിക സ്ഥിതിയെ സംരക്ഷിക്കുന്നതിന് സുസ്ഥിരമായ ബാങ്കിങ് സംവിധാനം നിലനിർത്തണമെന്ന് വാർത്താസമ്മേളനത്തിൽ ജോ ബൈഡൻ പറഞ്ഞു. തുടർന്ന് ബാങ്കിന്റെ തകർച്ചയെക്കുറിച്ച് താങ്കൾക്ക് എന്തെല്ലാമറിയാമെന്നും ഇത് വീണ്ടും ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകാൻ കഴിയുമോയെന്നും ഒരു റിപ്പോർട്ടർ ചോദിക്കുകയും മറുപടി നൽകാതെ ബൈഡൻ ഇറങ്ങിപ്പോവുകയുമായിരുന്നു. സംഭവത്തിൽ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.