Wed. Jan 22nd, 2025

കൊച്ചി: ബ്രഹ്മപുരത്തെ പുക ശമിച്ചാലും കൊച്ചി നിവാസികള്‍ ഏറെക്കാലം സൂക്ഷിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മുന്നറിയിപ്പ്. തീപ്പിടുത്തത്തിന് ശേഷമുള്ള ആദ്യ മഴ കൊച്ചിക്കാര്‍ സൂക്ഷിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡയോക്‌സിന്‍ പോലുളള വിഷ വസ്തുക്കള്‍ അന്തരീക്ഷത്തില്‍ കൂടുതലാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. തീപ്പിടുത്തത്തിനുശേഷമുളള ആദ്യ മഴയില്‍ അന്തരീക്ഷത്തിലുളള ഡയോക്‌സിന്‍ അടക്കമുളളവ മഴവെളളത്തിനൊപ്പം കുടിവെളള ശ്രോതസുകളില്‍ എത്താന്‍ സാധ്യത ഏറെയാണ്. ബ്രഹ്മപുരം പദ്ധതിക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയുണ്ടായിരുന്നില്ലെന്നും നിയമവിരുദ്ധമായാണ് ഇവിടം പ്രവര്‍ത്തിച്ചിരുന്നുന്നതെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചീഫ് എഞ്ചിനീയര്‍ പറഞ്ഞു. പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് നല്‍കിയ മുന്നറിയിപ്പുകള്‍ കോര്‍പറേഷന്‍ പല തവണ അവഗണിച്ചു. ഈ നിലയിലാണെങ്കില്‍ ബ്രഹ്മപുരത്ത് ഇനിയും തീപിടിക്കാന്‍ സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം