Mon. Dec 23rd, 2024

ബ്രഹ്മപുരം മാലിന്യ പാന്റ് വിഷയത്തിൽ നിയമസഭയിൽ ഇന്നും ഭരണ-പ്രതിപക്ഷ പ്രതിഷേധം. സർക്കാരിനെതിരെ ബാനറുകളുമായാണ് പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയത്. ബാനർ ഉയർത്തിയവർക്കെതിരെ നടപടിയുണ്ടാവുമെന്ന് സ്പീക്കർ മുന്നറിയിപ്പ് നൽകി. അതേസമയം, സഭയിലെ പ്രതിഷേധം ജനങ്ങൾ കാണുന്നുണ്ടെന്നും അടുത്ത തവണ ഷാഫി പറമ്പിൽ തോൽക്കുമെന്നുമുള്ള സ്പീക്കറിന്റെ പരാമർശം വിവാദമായി. 

കൊച്ചി കോർപ്പറേഷനിലെ വനിതാ കൗൺസിലർക്കെതിരായ പൊലീസ് നടപടിയും യോഗത്തിൽ പങ്കെടുക്കാൻ അനുവദിക്കാതിരുന്നതും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് റോജി എം ജോൺ എംഎൽഎ അടിയന്തപ്രമേയത്തിന് നോട്ടീസ് നൽകി.എന്നാൽ അനുമതി നൽകില്ലെന്നും ആദ്യ സബ്മിഷനായി പരിഗണിക്കാമെന്നുമായിരുന്നു സ്പീക്കറുടെ മറുപടി. മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ടി വരുമെന്നതിനാലാണ് അടിയന്തര പ്രമേയം അനുവദിക്കാത്തതെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തിയതോടെയാണ് നിയമസഭയിൽ പ്രതിഷേധം ഉയർന്നത്.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.