Wed. Jan 22nd, 2025

സാമ്പത്തിക വർഷാവസാനത്തെ ചെലവുകൾക്കായി 1,500 കോടി കടമെടുക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. കടപ്പപത്രങ്ങളുടെ ലേലം വഴിയാകും ധനം സമാഹരിക്കുക. ഈ മാസത്തെ മുഴുവൻ ചെലവുകൾക്കുമായി 21,000 കോടി രൂപ വേണമെന്നാണ് കണക്കുകൂട്ടുന്നത്. പെൻഷൻ വിതരണം, ശമ്പളം എന്നിവ പൂർത്തിയായി. 4,500 കോടിയാണ് ഇതിനായി ചെലവായത്. എന്നാൽ പദ്ധതികളുടെ ബില്ല് മാറല്‍, വായ്പാ തിരിച്ചടവ് അടക്കമുള്ള ചെലവുകള്‍ക്ക് ഇനിയും കോടികള്‍ ആവശ്യമാണ്. പദ്ധതിയടങ്കലിന് മാത്രം 8,400 കോടി രൂപയാണ് ആവശ്യമായി വരുക. സാമ്പത്തിക പ്രതിസന്ധി ഗുരുതരമായ സാഹചര്യത്തില്‍ പത്ത് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ മാറുന്നതിന് നിയന്ത്രണങ്ങളുണ്ട്.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.