Wed. Jan 22nd, 2025

ലാഹോര്‍: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയും തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി തലവനുമായ ഇമ്രാന്‍ഖാന്‍ ഇന്ന് അറസ്റ്റിലായേക്കുമെന്ന് റിപ്പോര്‍ട്ട്. ഇസ്ലാമാബാദ് കോടതിയുടെ നിര്‍ദ്ദേശപ്രകാരം 24 മണിക്കൂറിനുള്ളില്‍ പൊലീസ് ഇമ്രാനെ അറസ്റ്റു ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. ഇസ്ലാമാബാദിലെ വനിതാ ജഡ്ജിനെ ഭീഷണിപ്പെടുത്തിയ കേസില്‍ ഇസ്ലാമാബാദ് സെഷന്‍ കോടതി ഇമ്രാനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് ഇമ്രാനെ ചെയ്യാനൊരുങ്ങുന്നത്. ഓഗസ്റ്റ് 20ന് എഫ്9 പാര്‍ക്കില്‍ നടന്ന റാലിക്കിടെ ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് സേബാ ചൗധരിയെയും പൊലീസുകാരെയും ഭീഷണിപ്പെടുത്തിയെന്നാണ് ഇമ്രാനെതിരായ കേസ്.

കേസില്‍ വിചാരണയ്ക്കായി ഹാജരാകണമെന്ന് ഇമ്രാനോട് കോടതി നിര്‍ദ്ദേശിച്ചിരുന്നെങ്കിലും അദ്ദേഹം ഹാജരായില്ല. നിരവധി തവണ കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് ഇമ്രാനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ശാരീരിക അസ്വാസ്ഥ്യങ്ങളുണ്ടെന്നും കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ കഴിയില്ലെന്നും വീഡിയോ കോള്‍ വഴി കോടതി നടപടികളുടെ ഭാഗമാകാമെന്നാണ് ഇമ്രാന്‍ കോടതിയെ അറിയച്ചത്. ഈ ഹര്‍ജി തള്ളിക്കൊണ്ടാണ് ജഡ്ജി റാണാ മുജാഹിദ് റഹീം ഇമ്രാനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം