Mon. Jan 13th, 2025

ഡല്‍ഹി: ഇന്ത്യക്കെതിരെ ഗല്‍വാന്‍ ആക്രമണത്തില്‍ ഉപയോഗിച്ച ആയുധങ്ങള്‍ വീണ്ടും ചൈന വാങ്ങിക്കൂട്ടുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ നടന്ന ജി 20 മീറ്റിങില്‍ ഇന്ത്യ-ചൈന ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മില്‍ സംസാരിച്ചിരുന്നു. ഗല്‍വാന്‍ ഇനിയും ആവര്‍ത്തിക്കാനുള്ള നീക്കമാണ് ചൈന നടത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യാ ടുഡേയാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്. 20 ഇന്ത്യന്‍ സൈനികരുടെ ജീവന്‍ അപഹരിച്ച 2020ലെ ഗല്‍വാന്‍ താഴ്‌വരയിലെ ഏറ്റുമുട്ടലില്‍ ഉപയോഗിച്ച ആയുധ വിഭാഗത്തില്‍ പെടുന്ന മുള്ളുകള്‍ പതിച്ച ഗദ കണക്കെയുള്ള ആയുധങ്ങളും ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) വാങ്ങിയതായാണ് വിവരം.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം