Mon. Dec 23rd, 2024

 സ്വപ്ന സുരേഷിന്റെ പരാതിയിൽ വിജേഷ് പിള്ളക്കെതിരെ കേസെടുത്ത് ബെംഗളൂരു പൊലീസ്. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പൊലീസിന്റെ നടപടിയെന്നാണ് റിപ്പോർട്ട്. ഇരുവരും കണ്ടുമുട്ടിയ ഹോട്ടലിൽ സ്വപ്നയുമായി തെളിവെടുപ്പ് നടത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സ്വപ്നയെ ഭീഷണിപ്പെടുത്തി എന്നതാണ് എഫ്ഐആറിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസ്. അതേസമയം, കേസിനെ നിയമപരമായി നേരിടുമെന്ന് വിജേഷ് പിള്ള മറുപടി നൽകി. ഹാജരാകാൻ തനിക്ക് കർണാടക പൊലീസിന്റെ നോട്ടീസ് കിട്ടിയിട്ടില്ലെന്നും  അത് കിട്ടിയശേഷം തുടർ നടപടി തീരുമാനിക്കുമെന്നും വിജേഷ് പിള്ള പറഞ്ഞു. താൻ ഒറ്റയ്ക്കാണ് സ്വപ്നയെ കാണാൻ പോയതെന്ന് വിജേഷ് പറയുന്നുണ്ടെങ്കിലും മറ്റൊരാൾ കൂടി ഒപ്പമുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. സി സി ടി വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.