Tue. Sep 23rd, 2025 7:45:14 AM

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ പ്രതിഷേധവുമായി തേജസ്വി യാദവ്. തന്റെ വസതിയിൽ നിന്ന് 600 കോടി അഴിമതിയുടെ തെളിവുകൾ കണ്ടെടുത്തുവെന്ന വാദം തെറ്റാണെന്നും തന്റെ സഹോദരിമാരുടെ സ്വർണം അഴിച്ചുവാങ്ങി പ്രദർശിപ്പിച്ചതാണെന്നും  തേജസ്വി യാദവ് ആരോപിച്ചു. നിയമസഭക്ക് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവയാണ്  തേജസ്വിയുടെ പരാമർശം. വെറും മുപ്പത് മിനിറ്റിനുള്ളിൽ തന്റെ വീട്ടിലെ റെയ്ഡ് പൂർത്തിയാക്കിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുകളിൽ നിന്നുള്ള ഉത്തരവ് കാത്തിരിക്കുകയാണെന്ന്  തേജസ്വി പറഞ്ഞു. ഞങ്ങൾ ബി ജെ പിയേയോ ആർ എസ് എസിനെയോ പോലെ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥികളല്ലെന്നും പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താക്കളാണെന്നും തേജസ്വി യാദവ് കൂട്ടിച്ചേർത്തു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.