Thu. Dec 19th, 2024

കാഠ്മണ്ഡു: നേപ്പാള്‍ പ്രസിഡന്റായി റാം ചന്ദ്ര പൗഡേല്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 78കാരനായ പൗഡേലിന് ആക്ടിങ് ചീഫ് ജസ്റ്റിസ് ഹരി കൃഷ്ണ കര്‍കിയാണ് സത്യപ്രതിഞ്ജ ചൊല്ലിക്കൊടുത്തത്. മുന്‍ പ്രധാനമന്ത്രി കെപിശര്‍മ ഒലിയുടെ സിപിഎന്‍ യുഎംഎല്‍ സ്ഥാനാര്‍ഥി സുഭാഷ് ചന്ദ്ര നെംബാങ്ങിനെയാണ് പരാജയപ്പെടുത്തിയത്. 33,802 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിപിഎന്‍ (മാവോയിസ്റ്റ് സെന്റര്‍) സ്ഥാനാര്‍ഥിയായിരുന്ന ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. 2008 ല്‍ രാജഭരണം അവസാനിപ്പിച്ച് റിപ്പബ്ലിക് ആയതിനു ശേഷം നേപ്പാളിലെ മൂന്നാമത്തെ രാഷ്ട്രപതി തിരഞ്ഞെടുപ്പാണിത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം