Wed. Nov 6th, 2024

ലോസ് ഏഞ്ചല്‍സ്: 95ാംമത് ഓസ്‌കാര്‍ പുരസ്‌കാരദാന ചടങ്ങില്‍ ഇന്ത്യക്ക് ചരിത്രനേട്ടം. ആര്‍ആര്‍ആറിലെ നാട്ടു നാട്ടു ഗാനത്തിന് മികച്ച ഗാനത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചു. ഒറിജനല്‍ സോങ്ങ് വിഭാഗത്തിലാണ് അവാര്‍ഡ്. സംഗീതസംവിധായകന്‍ എം എം കീരവാണിയും ഗാനരചയിതാവ് ചന്ദ്രബോസും ചേര്‍ന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. നേരത്തെ ഗോള്‍ഡന്‍ ഗ്ലോബ്ബ് പുസ്‌കാരവും നാട്ടു നാട്ടു നേടിയിരുന്നു. രാഹുല്‍ സിപ്ലിഗഞ്ച്, കാലഭൈരവ എന്നിവര്‍ ചേര്‍ന്നാണ് പാട്ടു പാടിയിരിക്കുന്നത്. മികച്ച ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തിലും ഇന്ത്യ പുരസ്‌കാരം നേടി. കാര്‍ത്തികി ഗോണ്‍സാല്‍വസ് സംവിധാനം ചെയ്ത ദി എലഫന്റ് വിസ്പറേഴ്‌സിനാണ് നേട്ടം. എവരിതിങ് എവരിവേര്‍ ആള്‍ അറ്റ് വണ്‍സ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ആകെ 11 വിഭാഗങ്ങളില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട ഈ ചിത്രം മിച്ച സംവിധാനം, മികച്ച നടന്‍, സഹനടി തുടങ്ങി ഏഴ് പുരസ്‌കാരങ്ങള്‍ നേടി.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം