Mon. Dec 23rd, 2024

കൊച്ചിയിൽ  ശ്വാസകോശ രോഗി മരിച്ചത് ബ്രഹ്മപുരത്തെ പുക മൂലമാണെന്ന് ബന്ധുക്കൾ. കൊച്ചി വാഴക്കാല സ്വദേശി ലോറൻസ് ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചക്ക് ശേഷം രോഗം മൂർച്ഛിക്കുകയായിരുന്നു. പുക കടുത്ത ശ്വാസതടസം ഉണ്ടാക്കിയതായി ലോറൻസിന്റെ ഭാര്യ ലിസി പറഞ്ഞു. ഇന്നലെ വൈകിട്ടാണ് ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് ലോറൻസ് മരണപ്പെടുന്നത്. കഴിഞ്ഞ ഒരാഴ്ചയായി രോഗാവസ്ഥയിലായിരുന്നുവെന്നും ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയ ശേഷം ശ്വാസതടസം അനുഭവപ്പെടുകയായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. ലോറൻസിന്റേത് വിഷപ്പുക മൂലമുണ്ടായ മരണമാണെന്ന് സംശയമുണ്ടെന്ന് ഹൈബി ഈഡന്‍ എംപി ആരോപിച്ചു. ഒരാഴ്ചയായി ശ്വാസതടസം  അനുഭവപ്പെട്ടയാളാണ് മരിച്ചതെന്നും വിഷയം കേന്ദ്ര ആരോഗ്യമന്ത്രിയെ അറിയിച്ചെന്നും ഹൈബി ഈഡന്‍ പറഞ്ഞു.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.