Mon. Dec 23rd, 2024

മഡഗാസ്‌കര്‍: കിഴക്കന്‍ ആഫ്രിക്കയിലെ മഡഗാസ്‌കറില്‍ ബോട്ട് മറിഞ്ഞ് 22 അഭയാര്‍ഥികള്‍ മരിച്ചു. 47 പേരുമായി പോയ ബോട്ടാണ് മറിഞ്ഞത്. ശനിയാഴ്ചയാണ് അപകടമുണ്ടായത്. അങ്കസോംബോറോണയില്‍ വച്ചാണ് ബോട്ട് മറിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. ഫ്രഞ്ച് ദ്വീപായ മയോട്ടെയിലേക്ക് പോകാനുള്ള ശ്രമത്തിനിടെയാണ് ബോട്ട് മറിഞ്ഞതെന്ന് മഡഗാസ്‌കര്‍ പോര്‍ട്ട് അതോറിറ്റി അറിയിച്ചു. 22 മൃതദേഹങ്ങള്‍ കണ്ടെടുത്തതായും ബോട്ടിലുണ്ടായിരുന്ന 23 പേരെ രക്ഷപ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു. രണ്ടുപേരെ കാണാനില്ല. കാണാതായവര്‍ക്കുള്ള തിരച്ചില്‍ നടക്കുകയാണ്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം