Sun. Feb 23rd, 2025

കർണ്ണാടകയിൽ നിർമ്മാണം പൂർത്തിയാകാത്ത എക്‌സ്പ്രസ്സ് വേയുടെ ഉദ്‌ഘാടനം നടത്തിയെന്നാരോപിച്ച് നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധം. കന്നഡ സംഘടനകളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് മോദി എക്‌സ്പ്രസ്സ് വേയുടെ ഉദ്‌ഘാടനം നടത്തിയതെന്നും എക്സ്പ്രസ് വേയുടെ ഭാഗമായുള്ള അണ്ടർപാസുകളും സർവീസ് റോഡുകളും ഇപ്പോഴും മോശം അവസ്ഥയിലാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു. ബെംഗളൂരു-മൈസൂരു അതിവേഗ പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിന് സമര്‍പ്പിച്ചു. മാണ്ഡ്യയിലെ ഗെജ്ജാലഗെരെയില്‍ വെച്ച് നടന്ന ചടങ്ങില്‍ ഉച്ചയ്ക്ക് 12 മണിക്കാണ് പ്രധാനമന്ത്രി എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്തത്. മൈസൂരു – കുശാൽ നഗർ നാലുവരിപാതയുടെ നിർമ്മാണവും ഇതോടൊപ്പം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിട്ടുണ്ട്. ഉദ്ഘാടനത്തിന് മുന്നോടിയായി രണ്ടു കിലോമീറ്റർ ദൂരത്തിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോയും നടന്നു.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.