Wed. Jan 22nd, 2025

സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നൽകരുതെന്ന് കേന്ദ്ര സർക്കാർ. അംഗീകാരം നൽകുന്നതിനെ എതിർത്ത് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സ്വർഗ വിവാഹങ്ങൾ ഇന്ത്യൻ കുടുംബ വ്യവസ്ഥക്കെതിരാണെന്നും അത് ഇന്ത്യൻ സംസ്കാരവുമായി യോജിക്കില്ലെന്നുമാണ് കേന്ദത്തിന്‍റെ വിശദീകരണം. 954ലെ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ഇന്ത്യയില്‍ സ്വവർഗ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ല. വ്യത്യസ്ത ജാതി-മതങ്ങളില്‍പ്പെട്ടവരുടെ വിവാഹങ്ങള്‍ക്ക് ലഭിക്കുന്ന ഭരണഘടനാപരമായ പരിരക്ഷയും സ്വവർഗ വിവാഹത്തിന് ലഭിക്കില്ല. ഇഷ്ടമുള്ളയാളെ വിവാഹം ചെയ്യാൻ ഭരണഘടന നൽകുന്ന അവകാശം സ്വവർഗ വിവാഹത്തിന് ഇല്ലെന്നും സ്വവർഗ്ഗ വിവാഹം ഒരു പൗരന്റെ മൗലികാവകാശമായി പരിഗണിക്കാനാവില്ലെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.