പട്ന: ജോലിക്ക് പകരം ഭൂമി അഴിമതിക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് സിബിഐയെ അറിയിച്ചു. ഗര്‍ഭിണിയായ ഭാര്യ ആശുപത്രിയിലായതിനാല്‍ ചോദ്യം ചെയ്യലിന് എത്താനാകില്ലെന്നാണ് തേജസ്വി അറിയിച്ചത്. മാര്‍ച്ച് നാലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നെങ്കിലും തേജസ്വി ഹാജരായിരുന്നില്ല. തുടര്‍ന്നാണ് ഇന്ന് രാവിലെ ഹാജരാകാന്‍ വീണ്ടും നോട്ടീസ് നല്‍കിയത്.
ഇന്നലെ തേജസ്വിയുടെ ഡല്‍ഹിയിലെ വസതിയില്‍ ഇഡി പരിശോധന നടത്തിയിരുന്നു. തേജസ്വിക്ക് പുറമെ ലാലു പ്രസാദ് യാദവിന്റെ മക്കളായ രാഗിണി, ചാന്ത, ഹേമ എന്നിവരുടെ വീടുകളിലും ഇഡി പരിശോധന നടത്തിയിരുന്നു. മകള്‍ രാഗിണിയുടെ ഭര്‍ത്താവും എസ്പി നേതാവുമായ ജിതേന്ദ്ര യാദവിന്റെ വീട്ടിലും ആര്‍ജെഡി മുന്‍ എംഎല്‍എയും ലാലുവിന്റെ ഉറ്റ സുഹൃത്തുമായ അബു ദോജനയുടെ വീട്ടിലും ഇഡി പരിശോധന നടത്തിയിരുന്നു. ബിജെപിയെ വിട്ടൂവീഴ്ചയില്ലാതെ എതിര്‍ത്തതിന്റെ ഫലമാണ് ഇപ്പോഴത്തെ റെയ്‌ഡെന്ന് തേജസ്വി യാദവ് പറഞ്ഞു.