Wed. Nov 6th, 2024

 

അഞ്ചാം ക്ലാസ് മുതല്‍ മത്സ്യബന്ധന മേഖലയില്‍ തൊഴിലെടുക്കുന്ന ആളാണ് നായരമ്പലം സ്വദേശിയായ വിശാല. നിലവില്‍ ചെമ്മീന്‍ കിള്ളലാണ് തൊഴില്‍. കമ്മീഷന്‍ അടിസ്ഥാനത്തില്‍ ചെമ്മീന്‍ എടുത്ത് പരിസവാസികളായ സ്ത്രീകളെ സംഘടിപ്പിച്ച് കൂട്ടമായാണ് വിശാല ജോലിയെടുക്കുന്നത്. ബോട്ടുകാര്‍ക്ക് ചെമ്മീന്‍ ലഭ്യമാകുന്നതിന് അനുസരിച്ചു തൊഴിലില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുമെങ്കിലും ആഴ്ചയില്‍ ഒരാള്‍ക്ക് രണ്ടായിരം രൂപയെങ്കിലും വരുമാനമുണ്ടാക്കാന്‍ ഈ ജോലിയിലൂടെ സാധിക്കുന്നു എന്ന് വിശാല പറയുന്നു. ചെറുപ്പം മുതലേ സ്വതന്ത്രമായി ജോലി ചെയ്യുന്നതിനാല്‍ സ്ത്രീകള്‍ എല്ലാവരും ലഭ്യമായ തൊഴില്‍ ചെയ്ത് സാമ്പത്തിക സ്വാതന്ത്രത്തോടെ ജീവിക്കണമെന്നും വിശാല പറയുന്നു.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.