Mon. Dec 23rd, 2024

ബഹിരാകാശത്ത് വെച്ച് ചിത്രീകരിച്ച ‘ദി ചലഞ്ച്’ എന്ന സിനിമയുടെ ട്രെയിലർ പുറത്തുവിട്ട് റഷ്യ. 2021 ലാണ് 12 ദിവസത്തോളം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ചിലവഴിച്ച് ചിത്രത്തിലെ രംഗങ്ങള്‍ ചിത്രീകരിച്ചത്. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസും റഷ്യയിലെ ചാനല്‍ വണ്ണും യെല്ലോ, ബ്ലാക്ക് ആന്റ് വൈറ്റ് സ്റ്റുഡിയോയും ചേർന്നാണ് ഭീമൻ തുക മുടക്കിയുള്ള ബഹിരാകാശ രംഗം ചിത്രീകരിച്ചത്.

റഷ്യന്‍ അഭിനേത്രിയായ യൂലിയ പെരിസില്‍ഡിനൊപ്പം യഥാർത്ഥ ബഹിരാകാശയാത്രികരും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.