Sun. Dec 22nd, 2024

കൊച്ചി:

ബ്രഹ്മപുരത്ത് ഉണ്ടായത് സമാനതകളില്ലാത്ത തീ എന്നും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും മന്ത്രി പി രാജീവ് പറഞ്ഞു. തീ എപ്പോൾ അണക്കാൻ കഴിയുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും പി രാജീവ്.

കൊച്ചിയിലും സമീപ പ്രദേശങ്ങളിലും വിഷപ്പുക വ്യാപിച്ച സാഹചര്യത്തില്‍ ആരോഗ്യ നിര്‍ദേശങ്ങള്‍ക്കും പരിശോധനയ്ക്കുമായി ബ്രഹ്മപുരത്ത് കണ്‍ട്രോള്‍ റൂം തുറന്നു. പ്ലാന്റിലെ 30 ശതമാനം പ്രദേശങ്ങളിലും ഇപ്പോഴും കനത്ത പുകയാണ് അനുഭവപ്പെടുന്നത്. വിഷപ്പുക ശ്വസിച്ചതിനെത്തുടര്‍ന്ന് ജില്ലയില്‍ 300ല്‍ അധികം പേരാണ് ചികിത്സ തേടി ആശുപത്രികളിലെത്തിയതെന്നാണ് അനൗദ്യോഗിക കണക്കുകള്‍. ശ്വാസ തടസം, ഛര്‍ദ്ദി, തലവേദന, തൊണ്ട വേദന, വയറിളക്കം, ചൊറിച്ചില്‍, ദേഹാസ്വാസ്ഥ്യം എന്നിവയാണ് പ്രധാനമായും കണ്ടുവരുന്ന രോഗ ലക്ഷണങ്ങള്‍.

എന്നാൽ ഒൻപതാം ദിവസമായിട്ടും തീയണക്കാൻ സാധിച്ചിട്ടില്ല. അതേസമയം പുതിയ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് ചുമതലയേറ്റതിന് പിന്നാലെ അദ്ദാഹം മാലിന്യ പ്ലാന്റ് സന്ദര്‍ശിച്ചിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് എല്ലാവരുടെയും കൂട്ടായ പരിശ്രമം ആവശ്യമാണെന്നും മുന്‍ കളക്ടര്‍ ഡോ. രേണു രാജ് തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ചുമതലയേറ്റ ശേഷം കളക്ടര്‍ പ്രതികരിച്ചു.