Tue. Oct 7th, 2025

ബെംഗളൂരു:

രാജ്യവ്യാപകമായി സമാപിച്ച ഭാരത് ജോഡോ യാത്രയെ ഇന്ത്യയെ നശിപ്പിക്കുന്ന കാൽനട യാത്ര എന്ന് വിശേഷിപ്പിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. കോൺഗ്രസ് ‘മാനസിക പാപ്പരത്തം’ കൈവരിച്ചെന്നും ജനാധിപത്യത്തിൽ പ്രവർത്തിക്കാനുള്ള യോഗ്യത അവർക്കില്ലെന്നും ജെ പി നദ്ദ കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള എതിർപ്പിന്റെ ഭാഗമായി കോൺഗ്രസ് രാജ്യത്തെ എതിർക്കുകയാണെന്നും വികസനത്തിന് നേതൃത്വം നൽകുന്ന ബിജെപി സർക്കാരിന്റെയും ബെംഗളൂരുവിന്റെയും നേട്ടങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു.