Sat. Nov 23rd, 2024

ഇസ്ലാമാബാദ് : പാകിസ്താനിൽ അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് സ്ത്രീകൾ നടത്തിയ ഔറത്ത് റാലിക്കിടെ സംഘർഷം. സ്ത്രീകൾ പങ്കെടുക്കുന്ന റാലിയിൽ ട്രാൻസ്ജൻഡർ വിഭാഗത്തിൽപ്പെട്ട വ്യക്തികളും സമ്മേളിച്ചതോടെയാണ് സംഘർഷമുണ്ടായത്. സംഘർഷത്തെ തുടർന്ന് റാലി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്  പൊലീസ് ലാത്തി വീശി. സ്ത്രീകൾ പങ്കെടുക്കുന്ന റാലിയിൽ ട്രാൻസ്ജൻഡർ വിഭാഗത്തിൽപ്പെട്ടവരും പങ്കെടുക്കാൻ എത്തിയതോടെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നുവെന്നും തുടർന്ന് സ്ത്രീകൾക്കൊപ്പം ട്രാൻസ്ജൻഡേർസും മുദ്രാവാക്യം വിളിച്ചതോടെ മാർച്ച് നിർത്തിവെക്കാൻ പൊലീസ് ആവശ്യപ്പെടുകയായിരുന്നുവെന്നും ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ഒരു വനിതാ മാധ്യമപ്രവർത്തകക്കും ക്യാമറാമാനും പരിക്കേറ്റു. റാലിയിൽ മന്ത്രി ഷെറിൻ റഹ്‌മാനും പങ്കെടുത്തിരുന്നു. അക്രമത്തിന്റെ പശ്ചാത്തലത്തിൽ പ്രതിഷേധവുമായി മന്ത്രി രംഗത്തെത്തി. സംഭവം ഖേദകരമാണെന്നും ഇസ്ലാമാബാദ് പൊലീസിന് ലാത്തിച്ചാർജ് നടത്തേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. സംഭവത്തിൽ പാകിസ്ഥാൻ മനുഷ്യാവകാശ കമ്മീഷനും വിമർശനം ഉന്നയിച്ചിട്ടുണ്ട്.  

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.