Sat. Jan 18th, 2025

ബിഗ് ബോസ് താരവും കോണ്‍ഗ്രസ് നേതാവുമായ അര്‍ച്ചന ഗൗതത്തിനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രിയങ്ക ഗാന്ധിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിനെതിരെ കേസ്. അര്‍ച്ചന ഗൗതത്തിനെതിരെ ജാതി അധിക്ഷേപമുള്‍പ്പെടെ നടത്തിയെന്നാരോപിച്ച് അര്‍ച്ചനയുടെ പിതാവും രംഗത്തെത്തി. യുപി തെരഞ്ഞെടുപ്പില്‍ മത്സരിച്ച അര്‍ച്ചന കഴിഞ്ഞ മാസം റായ്പൂരില്‍ നടന്ന പാര്‍ട്ടിയുടെ പ്ലീനറി സമ്മേളനത്തിലും പങ്കെടുത്തിരുന്നു. കഴിഞ്ഞ മാസം 26നാണ് പ്രിയങ്കഗാന്ധിയുടെ പേഴ്സണല്‍ സ്റ്റാഫ് ആയ സന്ദീപ് സിങില്‍ നിന്നും ഭീഷണി ഉണ്ടായതായി അര്‍ച്ചന പറയുന്നത്. ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെയായിരുന്നു വെളിപ്പെടുത്തല്‍. പാര്‍ട്ടിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവരെ എന്തിനാണ് ഇവിടെ നിലനിര്‍ത്തുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ലെന്നും അര്‍ച്ചന ചോദിച്ചിരുന്നു. തന്നെ കേസില്‍ ഉള്‍പ്പെടുത്തി ജയിലിലാക്കും. കൊല്ലുമെന്നും ഭീഷണി ഉണ്ടായിരുന്നു. കൂടാതെ ജാതി അധിക്ഷേപവും നടത്തിയെന്നാണ് പരാതി.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം