Sat. Jan 18th, 2025

പാലക്കാട്

പാലക്കാട് കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് പാതയുടെ നിര്‍മാണത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിലെ ആക്ഷേപങ്ങള്‍ പരിശോധിക്കാനുള്ള അദാലത്തിന് തുടക്കമായി. നഷ്ടപരിഹാരം സംബന്ധിച്ചും ഭൂമിയുടെ അളവില്‍ ഉള്‍പ്പെടെ വ്യക്തത വരുത്തുന്നതിനാണ് സര്‍ക്കാര്‍ ശ്രമം. രേഖകള്‍ ഹാജരാക്കാന്‍ മതിയായ സമയം ലഭിച്ചില്ലെന്നാണ് ഭൂമി നഷ്ടപ്പെട്ടവരുടെ പരാതി.

ത്രിമാന വിജ്ഞാപനമിറങ്ങി അഞ്ച് പ്രവൃത്തി ദിവസം മാത്രമാണ് അദാലത്തിനായി ലഭിക്കുന്നത്. ഈ സമയത്തിനുള്ളില്‍ ഭൂമി സംബന്ധമായ പ്രധാന രേഖകള്‍ ഹാജരാക്കാന്‍ കഴിയില്ലെന്നതും പ്രതിസന്ധിയാണ്. കരിമ്പയിലും പാലക്കാട് ജില്ലാ പഞ്ചായത്ത് ഓഫിസിലുമായി അടുത്തദിവസങ്ങളിലും അദാലത്ത് തുടരും.