Sat. Jan 18th, 2025

യുണൈറ്റഡ് നേഷൻസ്:

യുദ്ധങ്ങളുടെയും സംഘര്‍ഷങ്ങളുടെയും പ്രാഥമിക ഇരകള്‍ സ്ത്രീകളാണെന്നും എന്നിട്ടും നയതന്ത്ര ചര്‍ച്ചകളില്‍ അവര്‍ക്ക് പ്രാതിനിധ്യം കുറവാണെന്നും യുഎന്‍ വിമന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സിമ ബഹൂസ്.ചൊവ്വാഴ്ച യു എന്‍ രക്ഷാസമിതിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ലോകമെമ്പാടുമുള്ള സ്ത്രീകളുടെ ജീവനും ആരോഗ്യവും അവകാശങ്ങളും സംരക്ഷിക്കാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്നും അവര്‍ പറഞ്ഞു.2021 ഓഗസ്റ്റില്‍ താലിബാന്‍ വീണ്ടും അധികാരത്തില്‍ വന്നതിനുശേഷം സ്ത്രീകള്‍ പൊതുജീവിതത്തില്‍ നിന്ന് പിഴുതെറിയപ്പെട്ട അഫ്ഘാനിസ്താനിൽ ‘ലിംഗ വര്‍ണ്ണവിവേചനം’ ആണെന്നും, സ്ത്രീകളുടെ അവകാശങ്ങളിലെ പിന്നോക്കാവസ്ഥയുടെ ഏറ്റവും തീവ്രമായ ഉദാഹരണങ്ങളിലൊന്നാണ് അഫ്ഘാനിസ്താന്‍ എന്നും ബഹൂസ് പറഞ്ഞു.

സംഘര്‍ഷങ്ങള്‍ തടയുന്നതിലും പരിഹരിക്കുന്നതിലും സ്ത്രീകളുടെ പങ്ക് എടുത്തുകാണിക്കുന്ന 2000-ല്‍ പാസാക്കിയ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം നടപ്പിലാക്കാന്‍ ബഹൂസ് ലോകനേതാക്കളോട് ആവശ്യപ്പെട്ടു. യുഎസ് അംബാസഡര്‍ ലിന്‍ഡ തോമസ്-ഗ്രീന്‍ഫീല്‍ഡും ഇതിനെ പിന്തുണച്ചു.