Wed. Dec 18th, 2024

തൃശൂർ

തൃശൂർ പാണഞ്ചേരിയുടെ മലയോര മേഖലകളിൽ കാട്ടാനകളിറങ്ങി വീണ്ടും കൃഷി നശിപ്പിച്ചു. ആയിരത്തോളം വാഴകലാണ് നശിപ്പിച്ചത് . ഒരാഴ്ചയായി കാട്ടാന ശല്യം തുടരുകയാണ്. 3 ആനകളാണ് സ്ഥിരമായി ഇവിടെ എത്തുന്നത്. തെക്കുംപാടം മുതൽ മയിലാട്ടുംപാറ വരെയുള്ള മലയോര മേഖലയിൽ മുപ്പതോളം ആനകൾ വിവിധ ഭാഗങ്ങളിലായി കൃഷികൾ നശിപ്പിക്കുന്നുണ്ട്.

ആനകൾ ഫോറസ്റ്റ് വാച്ചർമാരെ ആക്രമിക്കാൻ പലതവണ ശ്രമിച്ചു. വനമേഖലകളിൽ കാട്ടുതീ പടർന്നു പിടിക്കുന്ന സമയമായതിനാൽ ഫയർ ലൈൻ ജോലികളുമായി വനംവകുപ്പ് ജീവനക്കാർ കാടിനുള്ളിലാണ്. ആനകളെ തുരത്താൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്കും കഴിയുന്നില്ല.