Wed. Dec 18th, 2024

മുംബൈ:

വനിതാ ദിനത്തില്‍ സ്റ്റേഡിയത്തിലേക്ക് സൗജന്യ പ്രവേശനം പ്രഖ്യാപിച്ച് വിമന്‍സ് പ്രീമിയര്‍ ലീഗ്. മാര്‍ച്ച് എട്ടിന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഗുജറാത്ത് ജയന്റ്‌സും തമ്മില്‍ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കുന്ന മത്സരത്തിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും.

വനിതാ പ്രീമിയര്‍ ലീഗ് തന്നെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ മാസം നാലാം തിയതി ആരംഭിച്ച വനിതാ പ്രീമിയര്‍ ലീഗ് ഗംഭീരമായി മുന്നോട്ടുപോവുകയാണ്. വമ്പന്‍ സ്‌കോറുകളും അവസാന ഓവര്‍ ഫിനിഷുകളും ഉള്‍പ്പെടെ കുട്ടി ക്രിക്കറ്റിന്റെ ആവേശമെല്ലാം ഡബ്ല്യുപിഎലില്‍ നിറഞ്ഞുനില്‍ക്കുന്നു. കളിച്ച രണ്ട് മത്സരങ്ങളിലും വമ്പന്‍ ജയം കുറിച്ച മുംബൈ ഇന്ത്യന്‍സാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്.